സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ മികവാർന്ന പ്രകടനവുമായി കണ്ണൂർ

Kannur performs brilliantly in the State Kalaripayattu Championship competition

കണ്ണൂർ :സംസ്ഥാന യുവജന ക്ഷേമ ബോർഡ് സ്പോർട്സ് , കളരിപ്പയറ്റ് അസോസിയേഷനും ചേർന്ന് സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കണ്ണൂർ ജില്ലയ്ക്ക് ശ്രദ്ധേയമായ നേട്ടം.കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച കായികതാരങ്ങൾ ചാംപ്യൻഷിപ്പ് മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തി. ജ്യോതിസ് കളരി കോട്ടൂർ, ദക്ഷ ആയോധനകളരി, ചേനന്നൂർ ഭാവന കളരി ജീവ കളരി, ചന്ദ്രോദയാ കളരി എന്നീ കളരിയിലെ അഭ്യാസികൾ വിവിധ മത്സരങ്ങളിൽസ്വർണ്ണം വെള്ളി വെങ്കല, മെഡലുകൾ നേടി.

tRootC1469263">

തിരുവനന്തപുരം സെൻ്റർ സ്റ്റേഡിയത്തിൽ നടന്ന ചാംപ്യൻഷിപ്പ് മന്ത്രി വി. ശിവൻകുട്ടി  ഉദ്ഘാടനം ചെയ്തു.   വീരമാർത്താണ്ഡവർമ്മ പുരസ്ക്കാരം മന്ത്രി ശിവൻകുട്ടിക്ക് സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് നാരായണൻ ഗുരുക്കൾ നൽകി ആദരിച്ചു. തുടർന്ന് തെയ്യം, തിറകളുടെ നാടായ കണ്ണൂർ ജില്ലയുടെ പുരസ്കാരം ജില്ലാ സെക്രട്ടറി കോട്ടൂർ പ്രകാശൻ ഗുരുക്കളും മോഹനൻ ഗുരുക്കളും ചേർന്ന് നൽകി ആദരിച്ചു.
 

Tags