കണ്ണൂരിൽ മരകൊമ്പ് മുറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ പയ്യാവൂർ സ്വദേശി ചികിത്സയ്ക്കിടെ മരണമടഞ്ഞു
May 26, 2026, 10:45 IST
കണ്ണൂർ:കടന്നൽക്കുത്തേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പയ്യാവൂർ മുത്താറിക്കുളത്തെ പുളിമൂട്ടിൽ ശശി(65)യാണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു ശശിക്ക്കടന്നൽക്കുത്തേറ്റത്. മരത്തിൽകയറി കൊമ്പ് വെട്ടുമ്പോൾ കടന്നൽക്കൂട് ഇളകി ശശിയെ കുത്തുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാർ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഭാര്യ :സുഭദ്ര (ഇസ്രായേൽ). മക്കൾ: സുമേഷ്, സുമിത. മരുമക്കൾ: രമ്യ, അശോകൻ (ഖത്തർ).
.jpg)

