പയ്യന്നൂർ ഏരിയ കമ്മറ്റി യോഗം : മാധ്യമങ്ങളുടെ വ്യാജ പ്രചരണം തിരിച്ചറിയണമെന്ന് സി.പി.എം നേതൃത്വം
പയ്യന്നൂർ : പയ്യന്നൂർഏരിയ കമ്മറ്റി തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലുണ്ടായ ചർച്ചകളെന്ന പേരിൽ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ ജനകമായ വാർത്തകളാണ് പ്രചരിക്കുന്നതെന്ന് സിപിഎം പയ്യന്നൂർ ഏരിയാ സെക്രട്ടറി അഡ്വ പി . സന്തോഷ് വാർത്താക്കുറിപ്പിൽ ആരോപിച്ചു.പയ്യന്നൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ദുർബലപ്പെടുത്താൻ കഴിഞ്ഞ വർഷങ്ങളായി വലതുപക്ഷ മാധ്യമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ.വിമർശന സ്വയം വിമർശനപരമായ പരിശോധനകളാണ് സി.പി.എമ്മിൻ്റെ സംഘടനാ ഘടകങ്ങളിലെ ചർച്ചകളുടെ കാതൽ.അത് മാധ്യമങ്ങൾ വ്യാഖ്യാനിക്കുന്ന നിലയിലല്ല പാർട്ടിക്കുള്ളിൽ നടന്നു വരുന്നത്.
പാർട്ടിക്കെതിരായി നടക്കുന്ന വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് സി.പി എം പയ്യന്നൂർ ഏരിയ സെക്രട്ടറി അഡ്വ : പി.സന്തോഷ് പ്രസ്താവനയിൽ അറിയിച്ചു കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് അവലോകനത്തിൻ്റെ ഭാഗമായി സി. പി എം പയ്യനൂർ ഏരിയാകമ്മിറ്റി യോഗം നടന്നത് സംസ്ഥാനകമ്മിറ്റിയംഗമായ എ. പ്രദീപ് കുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. പയ്യന്നൂരിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ടി ഐ മധുസൂദനനെ തോൽപിക്കാൻ രാമന്തളിയിൽ ഉൾപ്പെടെ ലോക്കൽ നേതാക്കൾ രഹസ്യ വാട്സ്ആപ്പ് ഗ്രുപ്പുണ്ടാക്കി പ്രവർത്തിച്ചുവെന്നും ഇതു വിമർശനമായി ഉയർന്നപ്പോൾ തെരഞ്ഞെടുപ്പ് അവലോകനയോഗത്തിൽ വാക്കേറ്റമുണ്ടായെന്നുമായിരുന്നു മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകൾ .
.jpg)

