കണ്ണൂർ പട്ടാന്നൂർ കെപിസി ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ ഓണാഘോഷവും അനുമോദന സദസ്സും സംഘടിപ്പിച്ചു

Kannur Pattannoor KPC Higher Secondary School alumni organized Onam celebrations and felicitation function
Kannur Pattannoor KPC Higher Secondary School alumni organized Onam celebrations and felicitation function

നായാട്ടുപാറ : പട്ടാന്നൂർ കെപിസി ഹയർ സെക്കണ്ടറി സ്കൂൾ 1988-89 ബാച്ച്   സൗഹൃദ സദസ്സ് ഓണാഘോഷവും അനുമോദന സദസ്സും സംഘടിപ്പിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരേയും വിവിവ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ച  ബാച്ച് അംഗങ്ങളുടെ  മക്കളെ അനുമോദിച്ചു.  

യുപി വിഭാഗത്തിൽ സംസ്ഥാന സർക്കാരിൻ്റെ അധ്യാപക അവാർഡ് നേടിയ ബാച്ച് അംഗം  മട്ടന്നൂർ  മധുസൂദനൻ തങ്ങൾ  സ്മാരക ഗവൺമെന്റ് യുപി സ്‌കൂൾ അധ്യാപകൻ  വി.കെ.   സജിത്ത് കുമാറിനെ ചടങ്ങിൽ ആദരിച്ചു. കെപി സി ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ സി.പി. മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.      കീഴല്ലൂർ ഗ്രാമ പഞ്ചായത്ത്  പ്രസിഡൻ്റ് കെ.വി. മിനി, പഞ്ചായത്തംഗങ്ങളായ  സി. കെ.സുരേഷ് ബാബു, കെ.വി. വൽസല 
പ്രശസ്ത കാർട്ടൂണിസ്റ്റ്), സുരേന്ദ്രൻ വാരച്ചാൽ , പ്രീത ശിവദാസ് , കെ.വി. മനോജ് , അശോക് നാരായണൻ എന്നിവർ സംസാരിച്ചു.പ്രദീപ് കുമാർ  മോട്ടിവേഷൻ ക്ലാസെടുത്തു.

tRootC1469263">

 വി.കെ. സജിത്ത് കുമാർ മറുമൊഴി പ്രസംഗം നടത്തി. ശ്രീജിത്ത് നിടുകുളം സ്വാഗതവും  കെ.വി. ശൈലജ നന്ദിയും പറഞ്ഞു.

Tags