കണ്ണൂർ പാട്രിയോട്ട് അക്കാദമി ഉന്നത വിജയികളായ വിദ്യാർത്ഥികളെ അനുമോദിക്കുന്നു

Kannur Patriot Academy congratulates high achieving students


കണ്ണൂർ : കണ്ണൂർ ജില്ലയിൽ 2025 അധ്യയന വർഷം പത്ത്, പന്ത്രണ്ട് ക്ളാസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കണ്ണൂർപാട്രിയോട്ട് അക്കാദമി അന് മോദിക്കുന്നു. ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ ഈ മാസം 15,22,  തീയ്യതികളിൽ രാവിലെ 8.30 മുതൽ അഞ്ചു മണി വരെയും 29 രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയുമാണ് പരിപാടി നടത്തുക. 

അന്നേ ദിവസങ്ങളിൽ കരിയർ ഗുരുവായഡോ. അജൽ ജോസ് അക്കര നയിക്കുന്ന കരിയർ ഗൈഡൻസ് ക്ളാസും ഉപരി പഠന വിദ്യാഭ്യാസ സെമിനാറും നടക്കും. താൽപര്യമുള്ള വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റും പാസ്പോർട്ട് സൈസ് ഫോട്ടോയും വാട്സ് ആപ്പായി അയക്കണം ഫോൺ നമ്പർ : 94967511 11, ( ഹൈസ്കൂൾ) 94967611 11 ( പ്ളസ് ടു) വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പാൾ ഡോ. എ.ജെഅജൽ , കോഓർഡിനേറ്റർ പി.ആർ അനന്തകൃഷ്ണൻ, സ്റ്റുഡൻ്റ് കൗൺസിലർ സ നിക ഗണേഷ്, സി. ആർ നിത്യ, നന്ദന നിധി എന്നിവർ പങ്കെടുത്തു.

Tags