കണ്ണൂരിൽ നിർത്തിയിട്ട ബസിന് പിറകിൽ കാർ ഇടിച്ച് 2 പേർക്ക് പരിക്ക്

2 injured as car hits parked bus in Kannur

മട്ടന്നൂർ:നിർത്തിയിട്ട ബസിന് പിറകിൽ കാർ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്. ഉരുവച്ചാൽ കരേറ്റ എൽപി സ്കൂളിന് മുന്നിൽ ബുധനാഴ്ച്ച വൈകിട്ട് ആറോടെയാണ് അപകടം.കാറിലെ യാത്രക്കാർക്കാണ് പരിക്ക്. പരിക്കേറ്റ ശിവപുരം സ്വദേശികളായ ഉജൈബ (27), സൗദ ത്ത് (38) എന്നിവരെ ഉരുവച്ചാൽ ഐഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കരേറ്റ എൽപി സ്കൂളിന് മുന്നിലാണ് അപകടം. മാലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന യാസീൻ ബസ് യാത്രക്കാരെ കയറ്റാൻ നിർത്തിയപ്പോൾ പിറകെ നിന്നെത്തിയ കാർ ബസിന് പിറകിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റി.

Tags