ടീം വർക്ക് ...! കണ്ണൂർ പരിയാരത്ത് ഇരുചക്ര വാഹനത്തിലെത്തി വയോധികയുടെ മാല കവർന്ന ദമ്പതികൾ അറസ്റ്റിൽ

Teamwork...! A couple has been arrested for snatching an elderly woman's necklace after arriving on a two-wheeler in Pariyaram, Kannur.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിയാരം പോലീസ് അന്വേഷണം നടത്തിയപ്പോൾ പയ്യന്നൂരിൽ താമസിക്കുന്ന ദമ്പതികളായ അർജുൻ, ഹെൽന എന്നിവരാണ് കവർച്ച നടത്തിയതെന്ന് കണ്ടെത്തി. മണിക്കൂറുകൾക്കുള്ളിൽ  ഇവരെ പിടികൂടുകയായിരുന്നു. ഇരുചക്ര വാഹനത്തിലെത്തിയ അർജുനും ഹെൽനയും വഴി ചോദിക്കാനെന്ന വ്യാജേന സരോജിനിയുടെ അടുത്ത് വണ്ടി നിർത്തി സംസാരിക്കവേ പുറകിലിരുന്ന ഹെൽന സരോജിനിയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിക്കുകയായിരുന്നു.

 പരിയാരം : വയോധികയുടെ മാല കവർന്ന ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂരിൽ താമസിക്കുന്ന ദമ്പതികളായ  തായിനേരി ഹാജി റോഡിലെ തറമ്മൽ അർജുൻ, ഭാര്യ കരിവെള്ളൂരിലെ ടി.വി ഹെൽന എന്നിവരെയാണ് പരിയാരം പോലീസ് പിടികൂടിയത്. ഇന്നലെ ഉച്ചക്ക് 12 ന് ഏഴിലോട് പുറച്ചേരിയിൽ വെച്ചായിരുന്നു സംഭവം. ഏഴിലോട് പുറച്ചേരിയിലെ കിഴേക്കവീട്ടിൽ കെ.വി സരോജിനിയുടെ (72) ഒന്നരപവൻ്റെ (12 ഗ്രാം) മാലയാണ് കവർന്നത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്കു മടങ്ങുകയായിരുന്നു സരോജിനി.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിയാരം പോലീസ് അന്വേഷണം നടത്തിയപ്പോൾ പയ്യന്നൂരിൽ താമസിക്കുന്ന ദമ്പതികളായ അർജുൻ, ഹെൽന എന്നിവരാണ് കവർച്ച നടത്തിയതെന്ന് കണ്ടെത്തി. മണിക്കൂറുകൾക്കുള്ളിൽ  ഇവരെ പിടികൂടുകയായിരുന്നു. ഇരുചക്ര വാഹനത്തിലെത്തിയ അർജുനും ഹെൽനയും വഴി ചോദിക്കാനെന്ന വ്യാജേന സരോജിനിയുടെ അടുത്ത് വണ്ടി നിർത്തി സംസാരിക്കവേ പുറകിലിരുന്ന ഹെൽന സരോജിനിയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിക്കുകയായിരുന്നു.

പരിയാരം എസ്.ഐ. യദുകൃഷ്ണൻ, എസ്.ഐ. ശ്രീകുമാർ, എ.എസ്.ഐ. പ്രജീഷ്, എസ്.സി.പി.ഒ. ജി. ജേഷ്, സി.പി.ഒ. അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ വലയിലാക്കിയത്.

Tags