കണ്ണൂർ പറശ്ശിനിക്കടവ് യു.പി സ്‌കൂൾ ശതാബ്ദി ആഘോഷം 27ന്
തളിപ്പറമ്പ : പറശ്ശിനിക്കടവ് യു.പി സ്‌കൂൾ ശതാബ്ദി ആഘോഷ ഉദ്ഘാടനം 27ന് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം അഞ്ച് മണിക്ക് സ്‌കൂൾ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.കെ.രത്‌നകുമാരി ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ അധ്യക്ഷത വഹിക്കും.
നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ കെ.വി.പ്രേമരാജൻ മാസ്റ്റർ, കെ.പി.ഉണ്ണികൃഷ്ണൻ മാസ്റ്റർ, കൗൺസിലർ യു.രമ, എ.ഇ.ഒ: കെ.കെ.രവീന്ദ്രൻ, സ്‌കൂൾ മാനേജർ പി.പി.സുവർണൻ, പറശിനിക്കടവ് ഹയർസെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ പി.കെ.രൂപേഷ്, ഹെഡ്മാസ്റ്റർ പി.പത്മനാഭൻ, പി.എം.ജനാർദനൻ, പി.പി.സുരേഷ്ബാബു, എം.വി.വേണുഗോപാലൻ, കെ.പി.ശിവദാസൻ, പി.വി.രാജേഷ് സംസാരിക്കും. സംഘാടകസമിതി ചെയർമാൻ എം.വി.ജനാർദനൻ പ്രധാനധ്യാപിക കെ.ഷീന സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ ചെയർമാൻ എം വി ജനാർദ്ദനൻ, പ്രധാനനാധ്യപിക കെ ഷീന, പിടിഎ പ്രസിഡന്റ് പി വി രാജേഷ് , സ്റ്റാഫ് സെക്രട്ടറി കെ കെ സുമേഷ്, റിട്ട. പ്രധാനാധ്യാപകൻ (പറശ്ശിനിക്കടവ് എ യു പി ) രാജപ്പൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.
.jpg)

