കണ്ണൂർ ഒഴക്രോം അംഗൻവാടിക്ക് സ്നേഹ സമ്മാനം ഒരുക്കി കുരുന്നുകൾ സ്കൂളിലേക്ക്

Children prepare a gift of love for Kannur Ozhakrom Anganwadi and send them to school
Children prepare a gift of love for Kannur Ozhakrom Anganwadi and send them to school

മോറാഴ : ബാലപാഠങ്ങൾ പകർന്നു നൽകിയ അംഗൻവാടിക്ക് കുരുന്നുകളുടെ സ്നേഹ സമ്മാനം. ഒഴക്രോം  അംഗൻവാടിക്കാണ് കുട്ടികളുടെ രക്ഷിതാക്കൾ ചേർന്ന് സമ്മാനമായി ഫ്രിഡ്ജ്നൽകിയത്.11 കുട്ടികളാണ് ഇത്തവണ അംഗൻവാടിയിൽ നിന്നും വിടുതൽ നേടിയത്.

ഇതിൽ ഏഴ് കുട്ടികളുടെയും ഒരു പൂർവ്വ വിദ്യാർത്ഥിയുടെയും രക്ഷിതാക്കൾ മുൻകയ്യെടുത്ത് ഫ്രിഡ്ജ് വാങ്ങി നൽകുകയായിരുന്നു.ആന്തൂർ നഗരസഭ കൗൺസിലർ പി.കെ.മുജീബ്റഹ്മാൻ ചടങ്ങ് ഉൽഘാടനം ചെയ്തു. ഐ.സി.ഡി.എസ്.സൂപ്പർവൈസർ പി.ജെ.അനുമോൾ അധ്യക്ഷയായി.സി.ഡി.പി.ഒ: പാറയിൽ രേണുക,വാർഡ് വികസന സമിതി കൺവീനർ പി.സി.വൽസരാജ്,കാഞ്ചന സംസാരിച്ചു.അധ്യാപിക ഭാരതി സ്വാഗതവും ഹെൽപ്പർ രജിത നന്ദിയും പറഞ്ഞു

tRootC1469263">

Tags