കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്നും ഓക്സിജൻ സിലിൻഡർ തെറിച്ചു വീണ് പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു

A motorcyclist who sustained injuries after an oxygen cylinder fell off a moving lorry in Kannur has died.

കണ്ണൂർ: പാപ്പിനിശേരി ദേശീയപാതയിൽ ഓടിക്കൊണ്ടിരിക്കുന്ന മിനിലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം.കെ എസ് ഇ ബി ജീവനക്കാരൻ ചിറക്കൽ പുഴാതി സോമേശ്വരീ ക്ഷേത്രത്തിന് സമീപത്തെ ശ്രീജിത്താണ് ദാരുണ മായി മരിച്ചത്.ധർമ്മശാലയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു സംഭവം.

പാപ്പിനിശേരി ചുങ്കത്ത് വെള്ളിയാഴ്ച രാത്രി ഒമ്പരയോടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ശ്രീ ജിത്തിനെ നാട്ടുകാരും പൊലിസും ചേർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടമുണ്ടാക്കിയലോറി വളപട്ടണം പൊലീസ് പിടികൂടി. കെ എസ് ഇ ബി സബ് എൻജിനിയറായി ജോലി ചെയ്തു വരികയാണ് ശ്രീജിത്ത്. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് അപകടം.

Tags