കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ പോലീസ് മിന്നൽ പരിശോധന: മൂന്ന് മോഷ്ടാക്കൾ പിടിയിൽ

Police raid at Kannur Old Bus Stand: Three thieves nabbed
Police raid at Kannur Old Bus Stand: Three thieves nabbed

കണ്ണൂർ : സമൂഹവിരുദ്ധരുടെയും ഗുണ്ടകളെയും അമർച്ച ചെയ്യുന്നതിനായി കണ്ണൂർ ടൗൺ പൊലിസ് പഴയ ബസ് സ്റ്റാൻഡിൽ പരിശോധന ശക്തമാക്കി. ഇന്ന് പുലർച്ചെ നടന്ന പരിശോധനയിൽ നിരവധി മോഷണ കേസുകളിലെ പ്രതിയടക്കം മൂന്ന് പേർ പിടിയിലായി.

അഴീക്കോട് ചെമ്മാശേരി പാറയിലെ ബൈജു കണ്ടൻ, കണ്ണാടിപറമ്പിലെ കെ.ടി വർഗീസ് പറശിനിക്കടവിലെ ഐ.സി അൻഫീൽ എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി എസ്.ഐ പി.പി ഷമീൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പഴയ ബസ് സ്റ്റാൻഡിലും പരിസരത്തും റെയ്ഡ് നടത്തിയത്.

Tags