കരുതലില്ലെങ്കിൽ, കെണിഞ്ഞുപോകും ലഹരിവിമുക്ത കണ്ണൂരിനായി ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി

If you are not careful, you will get trapped. Training was given to officials for a drug-free Kannur.
If you are not careful, you will get trapped. Training was given to officials for a drug-free Kannur.

കണ്ണൂർ : നശാമുക്ത് ഭാരത് അഭിയാൻ ലഹരിമുക്ത കണ്ണൂർ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ പോലീസ്, എക്‌സൈസ്, എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കുള്ള ഏകദിന പരിശീലന പരിപാടി ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പെടലും നൈമിഷിക ആനന്ദത്തിനുവേണ്ടിയുള്ള അന്വേഷണവുമാണ് കേരളത്തിലെ യുവജനങ്ങൾക്കിടയിൽ ലഹരിയോടുള്ള ആസക്തി കൂട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാപഞ്ചായത്ത് വീഡിയോ കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടിയിൽ ജില്ലാ പോലീസ് മേധാവി നിധിൻ രാജ് അധ്യക്ഷനായി. ജില്ലാ റൂറൽ പോലീസ് മേധാവി അനൂജ് പലിവാൽ, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പി.കെ സതീഷ് കുമാർ എന്നിവർ മുഖ്യാതിഥികളായി.  

tRootC1469263">

'ലഹരി ഉപയോഗവും മാനസികാരോഗ്യവും' എന്ന വിഷയത്തിൽ ജില്ലാ ആശുപത്രി സൈക്യാട്രിസ്റ്റ് കൺസൾട്ടന്റ് ഡോ. കെ വിന്നി ആന്റണി, 'എൻ.ഡി.പി.എസ് കേസുകളിലെ ഫലപ്രാപ്തി: വെല്ലുവിളികളും പരിഹാരമാർഗങ്ങളും' എന്ന വിഷയത്തിൽ മുൻ ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ബി.പി ശശീന്ദ്രൻ എന്നിവർ ക്ലാസ്സെടുത്തു. 'ജില്ലയിലെ ലഹരി ഉപയോഗം തടയാനുള്ള കർമ പരിപാടികൾ' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ഓപ്പൺ ഫോറത്തിൽ മുൻ ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ബി.പി ശശീന്ദ്രൻ,  ക്രൈം ബ്രാഞ്ച് ഓഫീസർ കെ രാജേഷ് കുമാർ, ജില്ലാ എക്‌സൈസ് വകുപ്പ് മാനേജർ സലിം കുമാർ ദാസ്, പോലീസ് ഓഫീസർമാരായ എ.എസ്.ഐ ടി രാജീവൻ, കെ.സി സുകേഷ് എന്നിവർ പാനലിസ്റ്റുകളായി. ജില്ലാ സാമൂഹ്യനീതി ഓഫീസർ പി ബിജു മോഡറേറ്ററായി. എൻ.എം.ബി.എ ജില്ലാ കോ ഓർഡിനേറ്റർ കെ. ബേബി ജോൺ പരിപാടിയിൽ സംസാരിച്ചു. ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹ്യനീതി ഓഫീസ്,  എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

Tags