കണ്ണൂരിൽ ഭരണഭാഷാ വാരാചരണം നടത്തി
Nov 2, 2026, 15:26 IST
കണ്ണൂർ: കണ്ണൂർ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയത്തിൽ കേരളപ്പിറവിയുടെ എഴുപത്തിഒന്നാം വാർഷികദിനാചരണത്തിന്റെയും മലയാള ഭരണഭാഷാ വാരാചരണത്തിന്റെയും ഭാഗമായി ഭാഷാ പ്രതിജ്ഞ, മാതൃഭാഷാ സമ്മേളനം,ആദരണം എന്നിവ നടന്നു. ജില്ല ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കെ.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ എ.പൂർണിമ അധ്യക്ഷയായി. സംസ്ഥാന മലയാള പുരസ്കാര ജേതാവ് ജനു ആയിച്ചാൻകണ്ടിയെ ആദരിച്ചു.
അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പി.വി.നിതിൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.പി. പ്രമോദ് കുമാർ, എൻ.കെ.സുനിൽ ശ്രീനിവാസ്, വി.സന്തോഷ്, കെ.പി.രാജേഷ് കുമാർ, ഇ.കെ. സിറാജ്, വി.വിവേക് എന്നിവർ സംസാരിച്ചു.
.jpg)

