കണ്ണൂർ നഗരത്തിൽ മയക്കുമരുന്നു മായി കുപ്രസിദ്ധ വിൽപ്പനക്കാരൻ അറസ്റ്റിൽ

Notorious drug dealer arrested in Kannur city

കണ്ണൂർ: കണ്ണൂർ നഗരത്തിലെ ബർണ ശേരിയിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി മയക്കുമരുന്ന് വിൽപനക്കാരൻ അറസ്റ്റിൽ. രഞ്ജിയെന്ന രഞ്ജിത്തിനെയാണ് (31) ലഹരി വിൽപനയ്ക്കിടെ വെള്ളിയാഴ്ച്ച പകൽ ഒരു ഗ്രാം ഹൊറോയിനും ഇതു വിറ്റു കിട്ടിയ 43 700 രൂപയുമായി ബർണ ശേരി മൊയ്തീൻ പള്ളിക്ക് സമീപത്തു നിന്നും പിടികൂടിയത് .

കണ്ണൂർ നഗരത്തിലെ ലഹരി വിൽപ്പനക്കാരിൽ മുഖ്യ കണ്ണിയാണ് ഇയാളെന്ന് എക്സൈസ് അറിയിച്ചു. മുംബൈയിൽ നിന്നും ഹെറോയിൻ എത്തിച്ചു കണ്ണൂർ നഗരത്തിലും മറ്റിടങ്ങളിലും ചില്ലറ വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി. ഇയാളുടെ സാമ്പത്തിക സ്രോതസ് ഉൾപ്പെടെ അന്വേഷിക്കുമെന്ന് കണ്ണൂർ റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ അക്ഷയ് അറിയിച്ചു. റെയ്ഡിൻ എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) എം കെ സന്തോഷ്, ടി. ഖാലിദ്, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ഇ. സുജിത്ത്, രജീഷ രവീന്ദ്രൻ , ഷിംന എന്നിവരും പങ്കെടുത്തു.

Tags