കണ്ണൂർ നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവം 22 ന് തുടങ്ങും

Kannur North Sub-District School Kalolsavam will begin on the 22nd
Kannur North Sub-District School Kalolsavam will begin on the 22nd

കണ്ണൂർ: കണ്ണൂർ ഗവ: ടൗൺഹയർ സെക്കൻഡറി സ്കൂളിൽ  ഒക്ടോബർ 22മുതൽനടക്കുന്ന കണ്ണൂർ നോർത്ത് ഉപജില്ലാ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ചെയർമാൻ സുരേഷ്ബാബു എളയാവൂർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 22 മുതൽ നാല് ദിവസങ്ങളിലായാണ് കലോത്സവം നടക്കുന്നത്. നൂറ്റി അമ്പതോളംപ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂളുകളിൽ നിന്നായി 300 ൽ പരം ഇനങ്ങളിൽ നിന്നായി അയ്യായിരത്തിൽ പരം മത്സരാർത്ഥികൾ മാറ്റുരക്കും. 

tRootC1469263">

മത്സരാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളുമുൾപ്പെടെ എണ്ണായിരത്തിൽ പരം പേർ കാലാത്സവ നഗരിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ഭക്ഷണമുൾപ്പെടെയുള്ളമുന്നൊരുക്കസൗകര്യം തയ്യാറായിക്കഴിഞ്ഞതായി കൺവീനർ പറഞ്ഞു.ഉദ്ഘാടന സമ്മേളനം 22 ന് കാലത്ത്11 മണിക്ക് കോർപറേഷൻ മേയർ മുസ്ലീഹ് മഠത്തിലും സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ഉദ്ഘാടനം ചെയ്യും ഇതോടൊപ്പം ഇന്ത്യൻ ഓയിൽ കോർപറേഷൻ സ്കൂളിന് അനുവദിച്ച സ്റ്റേജ് കം പ്ലെ ഗ്രൗണ്ട് കേരള - ലക്ഷദ്വീപ് ജനറൽ മാനേജർ ആന്റ്സ്റ്റേറ്റ് ഹെഡ് ഗീതിക വർമ്മ നിർവ്വഹിക്കുമെന്നും സുരേഷ് ബാബു എളയാവൂർ അറിയിച്ചു. കണ്ണൂർ നോർത്ത് എ ഇ ഒ ഇബ്രാഹിം രയരോത്ത്, സംഘാടക സമിതി ജനറൽ കൺവീനർ ശ്രീജ വി , പിടിഎ പ്രസിഡണ്ട് രതീശൻ കെ , കൺവീനർ ഹെലൻ മിനി, ഫിനാൻസ് കമ്മിറ്റി മാനേജർ ഹക്കീം പുന്നക്കൽ മാസ്റ്റർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags