കണ്ണൂർ പിലാത്തറയിൽ സ്വർണ്ണ വ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് കവർച്ച നടത്തിയ സംഭവം; പ്രതികൾ ആരുംതന്നെ ബിജെപി നേതാക്കന്മാരല്ലെന്ന് കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻറ് കെ കെ വിനോദ്കുമാർ

Kannur North District President KK Vinodkumar says none of the accused are BJP leaders in the incident of robbery and assault on a gold merchant and his family in Pilathara, Kannur

കണ്ണൂർ: പിലാത്തറയിൽ സ്വർണ്ണ വ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ പിടിക്കപ്പെട്ട പ്രതികൾ ആരുംതന്നെ ബിജെപി പ്രാദേശിക നേതാക്കളോ പ്രവർത്തകർ പോലുമോ അല്ലെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻറ് കെ കെ വിനോദ്കുമാർ അറിയിച്ചു. 

പ്രതികളെന്ന് പറയുന്നവരുമായി ബിജെപിയെ ചേർത്തുവെച്ച് പ്രചരണം നടത്തുന്നതിൽ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം അറിയിച്ചു. അടിസ്ഥാനരഹിതമായ പ്രചരണത്തിന് പിന്നിൽ അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന പോലീസുകാരാണെന്നും ഈ പോലീസുകാർക്ക് മറ്റു രാഷ്ട്രീയ പാർട്ടികളോടുള്ള വിധേയത്വമാണ് ബിജെപിയെ ഈ സംഭവത്തിൽ വലിച്ചിഴക്കാൻ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags