കണ്ണൂരിൽ വീട്ടുമതിൽ അതിക്രമിച്ചു തകർത്തതിന് അയൽവാസിക്കെതിരെ കേസെടുത്തു

A case has been registered against a neighbor for trespassing and breaking the wall of a house in Kannur
A case has been registered against a neighbor for trespassing and breaking the wall of a house in Kannur

കണ്ണൂർ : അതിക്രമിച്ച് കടന്ന് വീടിൻ്റെ ചുറ്റുമതിൽ തകർത്തുവെന്ന പരാതിയിൽ അയൽവാസിക്കെതിരെ പൊലീസ് കേസെടുത്തു. കടന്നപ്പള്ളി ചന്തപ്പുരസ്വദേശി ഇല്ലത്ത് വളപ്പിൽ പി. പ്രവീണിന്റെ ഉടമസ്ഥതയിലുള്ള തളാപ്പ് ഓലച്ചേരിക്കാവി നടുത്തുള്ള വീട്ടുമതിലാണ് തകർത്തത്. പരാതിയിൽ അയൽവാസിയായ തളാപ്പിലെ ജയനെതിരെ ടൗൺ പൊലിസ് കേസെടുത്തു.

tRootC1469263">

A case has been registered against a neighbor for trespassing and breaking the wall of a house in Kannur.

28 ന്  വൈകുന്നേരം 4.30മണിക്കാണ് സംഭവം. വീടിന്റെ വടക്ക് ഭാഗം ചുറ്റുമതിൽ പ്രതി മുൻവൈരാഗ്യം മൂലം അതിക്രമിച്ച് കടന്ന് തകർത്തതിൽ 20,000 രൂ പയുടെ നഷ്ടം വരുത്തിയെന്നാണ് പരാതി. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Tags