സ്വത്ത് വാങ്ങി നൽകാമെന്ന് പറഞ്ഞ് വ്യാജരേഖ ചമച്ച് കർണാടക സ്വദേശിയിൽ നിന്നും 61 കോടി രൂപ തട്ടി ; കണ്ണൂർ മയ്യിൽ സ്വദേശികൾക്കെതിരെ കേസെടുത്തു
മയ്യിൽ: സ്വത്തുവകകൾ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വ്യജ രേഖ ചമച്ച് കർണാടക സ്വദേശിയിൽ നിന്നു പണവും സ്വർണവും വാങ്ങി വഞ്ചിച്ചെന്ന് പരാതി. ദക്ഷിണ കന്നട മൂഡബിദ്രി ഹനുമന്ദ നഗർ സ്വദേശി വലേറിയൻ ആൽബർട്ട് ഡിസൂസയാണ് മയ്യിൽ പൊലീസിൽ പരാതി നൽകിയത്
പരാതിക്കാരനിൽ നിന്ന് 2010 ജനുവരി മുതൽ 2024 ഡിസംബർ 31 വരെയുള്ള കാലയളവിൽ 61, 86,94149 രൂപയോളം പണമായും സ്വർണമായും മറ്റും വാങ്ങി സ്വത്തുവകകൾ രജിസ്റ്റർ ചെയ്ത് കൊടുക്കാതെ വഞ്ചിച്ചുവെന്ന പരാതിയിൽ ആറ് പേർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു.
tRootC1469263">മയ്യിലിലെ അയനത്ത് രാധകൃഷ്ണൻ, കെഒപി ഷീബ, കെഒപി ഷാരോൺ കുമാർ, കെഒപി രാഹുൽ, മാടായി
വെങ്ങരയിലെ എസ് ടി പി അബ്ദുൽ ഗഫൂർ, മയ്യിലിലെ ഷൈജു എതിരെയാണ് വഞ്ചനാകുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം മയ്യിൽ പോലീസ് കേസെടുത്തത്. മുമ്പ് ഗൾഫിൽ ഉണ്ടായിരുന്നപ്പോഴാണ് രാധാകൃഷ്ണനും ആൽബർട്ട് ഡിസൂസയും തമ്മിൽ പരിചയമായതെന്ന് മയ്യിൽ പോലീസ് അറിയിച്ചു.
.jpg)


