കർണാടക വിരാജ്പേട്ടയിൽ കണ്ണൂർ സ്വദേശിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി ; മരിച്ചത് കണ്ണൂർ കൊയിലി ആശുപത്രി ഉടമകളിലൊരാൾ

A Kannur native was found murdered with his throat slit in Virajpet, Karnataka; the deceased was one of the owners of Koyili Hospital in Kannur.
A Kannur native was found murdered with his throat slit in Virajpet, Karnataka; the deceased was one of the owners of Koyili Hospital in Kannur.

പ്രദീപിന് ഇവിടെ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വിൽപ്പന നടത്താനുള്ള ശ്രമം നടന്നു വരുന്നതിനിടെയാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.

ബെംഗളൂരു: കർണാടകയിലെ വിരാജ്പേട്ടയിൽ മലയാളിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി കൊയിലി പ്രദീപാണ് കൊല്ലപ്പെട്ടത്. ബി.ഷെട്ടിഗേരിയിലെ കാപ്പിത്തോട്ടത്തിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ കൊയിലി ആശുപത്രി സ്ഥാപകൻ ഭാസ്കരന്റെ മകനാണ് പ്രദീപ്‌. കൊയിലി ആശുപത്രിയുടെ നടത്തിപ്പ് ചുമതലയും ഇദ്ദേഹം വഹിച്ചിട്ടുണ്ടായിരുന്നു.

tRootC1469263">

സംഭവത്തിൽ വിരാജ്പേട്ട പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളിൽ അപരിചിതരായ മൂന്ന് പേരെ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്.

പ്രദീപിന് ഗോണിക്കുപ്പയിൽ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വില്‍പ്പന നടത്താനുള്ള ശ്രമം നടന്നു വരുന്നതിനിടെയാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. അവിവാഹിതനാണ്. മാതാവ് : ശാന്ത. കൊയ്ലി ആശുപത്രിയിലെ ഡോക്ടറായിരുന്ന സഹോദരന്‍  പ്രമോദ് ഏതാനും വര്‍ഷം  മുന്‍പ് മരണമടഞ്ഞിരുന്നു. സഹോദരി: പ്രീത മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം കണ്ണൂരിലേക്ക് കൊണ്ടുവരും.

Tags