കണ്ണൂർ സ്വദേശിനിയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

The woman, a native of Kannur, was found dead at her husband's house
The woman, a native of Kannur, was found dead at her husband's house

തലശേരി : വടകര കല്ലേരിയില്‍ കണ്ണൂർ സ്വദേശിനിയായ യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ പൂവാട്ടുംപാറ വെങ്കല്ലുള്ള പറമ്പത്ത് ശ്യാമിലി(25)യാണ് മരിച്ചത്.

ഭര്‍ത്താവ് ജിതിന്റെ കല്ലേരിയിലെ വീട്ടിലെ കിടപ്പു മുറിയിലാണ് മൃതദേഹം കണ്ടത്. ഞായറാഴ്ച്ച രാത്രി എട്ടോടെയാണ് സംഭവം. ശ്യാമിലിയെ വിളിച്ചിട്ട് അനക്കമില്ലെന്ന് ജിതിന്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വില്യാപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

നാല് വയസുള്ള ദ്രുവരക്ഷ് ഏക മകനാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വടകര അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Tags