കണ്ണൂർ ദേശീയപാത വികസനത്തിന്റെ ഭാഗികമായി കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികൾക്ക് രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകും

Two lakhs compensation will be given to traders partially displaced by Kannur National Highway development
Two lakhs compensation will be given to traders partially displaced by Kannur National Highway development

കണ്ണൂർ: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ഭാഗികമായി കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് 2 ലക്ഷം രൂപ വീതം സർക്കാർ നഷ്ടപരിഹാരം നൽകാൻഹൈക്കോടതി ഉത്തരവായതായി വ്യാപാരി വ്യവസായി സമിതി ജില്ലാ സിക്രട്ടറി പി എം സുഗുണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 ജില്ലയിൽ രണ്ടായിരത്തോളം വ്യാപാരികൾക്കാണ് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവുംചേർത്ത് 2,86000 രൂപ നൽകാൻ ഉത്തരവായത്. കരിവെള്ളൂർ മുതൽ മുഴപ്പിലങ്ങാട് വരെയുള്ള 90 ഓളം വ്യാപാരികളാണ് വ്യാപാരി സമിതിയുടെ നേതൃത്വത്തിൽ കോടതിയെ സമീപിച്ചത്.കെട്ടിട ഉടമകൾക്ക് കോടികൾ നഷ്ടപരിഹാരമായി നൽകിയപ്പോൾ വർഷങ്ങളോളം വ്യാപാരം നടത്തിയവർക്ക് ഒന്നും നൽകാത്തതിനെത്തുടർന്നാണ് കോടതിയെ സമീപിച്ചത്.

tRootC1469263">

അഡ്വക്കറ്റുമാരായ ലിൻഡൻസ് സി, ഡേവിഡ്, മഹേഷ് വി രാമകൃഷ്ണനുമാണ് വ്യാപാരികൾക്ക് വേണ്ടി കോടതിയിൽ ഹാജരായത്. പ്രസിഡണ്ട് പി വിജയൻ , ആക്ഷൻ കമ്മിറ്റി കൺവീനർ കെ വി ഉണ്ണികൃഷ്ണൻ , ട്രഷറർ എം എ ഹമീദ് ഹാജി എന്നിവരും വാർത്താ സമ്മേളത്തിൽ പങ്കെടുത്തു.
 

Tags