കണ്ണൂർ നടുവിലിൽ യുവാവിനെ മർദ്ദിച്ച് കിണറ്റിൽ തള്ളിയിട്ടു കൊന്ന കേസിൽ മുഖ്യപ്രതിയുടെ കൂട്ടാളി അറസ്റ്റിൽ

കണ്ണൂർ നടുവിലിൽ യുവാവിനെ മർദ്ദിച്ച് കിണറ്റിൽ തള്ളിയിട്ടു കൊന്ന കേസിൽ മുഖ്യപ്രതിയുടെ കൂട്ടാളി അറസ്റ്റിൽ
Accomplice of main accused arrested in Kannur Naduvil murder case
Accomplice of main accused arrested in Kannur Naduvil murder case


കണ്ണൂർ : ആലക്കോട് നടുവിലെ വടക്കേടത്ത് പ്രജുലിൻ്റെ (30) കൊലപാതക കേസിൽ ഒരാൾ കൂടി അറസ്റ്റിൽ . കിഴക്കെ കവലയിലെ ഷാക്കിറാണ് പിടിയിലായത്. നടുവിൽ സ്വദേശി വയലിനകത്ത് മിഥിലാജ് ( 26 )നേരത്തെ അറസ്റ്റിലായിരുന്നു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് പ്രജുലിനെ കുളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. 

tRootC1469263">

നേരത്തെ കഞ്ചാവ് കേസിൽ പ്രതിയാണ് മിഥിലാജ് ഇയാളുടെ കൂട്ടാളിയാണ് ഷാക്കിർ 'നടുവിൽ മേഖലയിൽ കഞ്ചാവ് വിതരണം നടത്തിയിരുന്നത് മിഥിലാജും ഷാക്കിറും ചേർന്നാണ്. ഈ വിവരം പൊലിസിനെ അറിയിച്ചുവെന്ന സംശയത്തെ തുടർന്നുണ്ടായ വാക് തർക്കമാണ് പ്രജൂലിൻ്റെ കൊലപാതകത്തിൽ കലാശിച്ചത്.

കഴിഞ്ഞ മാസം 25നാണ് നടുവിൽ കോട്ട മലയിലേക്കുള്ള റോഡരികിൽ പ്രജുലിൻ്റെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇതിൽ സംശയം തോന്നിപ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് നടുവിൽ ടൗണിനടുത്തുള്ള എരോടിയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കുളത്തിൽ നിന്നും മൃതദ്ദേഹം കണ്ടെത്തിയത്. പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ നടത്തി പോസ്റ്റുമോർട്ടത്തിൽ പ്രജുലിൻ്റെ ദേഹത്ത് മർദ്ദനമേറ്റ ക്ഷതങ്ങൾ കണ്ടെത്തിയിരുന്നു..ഇതാണ് കൊലപാതക മാണെന്ന സംശയത്തിലേക്ക് പൊലിസിനെ എത്തിച്ചത്.

Tags