കണ്ണൂരിൽ തെരഞ്ഞടുപ്പിൽ വിജയിച്ച മുസ്ലീം ലീഗ് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ ദളിത് കുടുംബത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് പരിക്കേൽപ്പിച്ചതിന് കേസെടുത്തു
വളപട്ടണം: വളപട്ടണം ഗ്രാമ പഞ്ചായത്ത് തെരഞ്ഞടുപ്പിൽ വിജയിച്ച മുസ്ലീം ലീഗ് സ്ഥാനാർത്ഥിയും പ്രവർത്തകരും ദളിത് കുടുംബത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു അപായപ്പെടുത്താൻ ശ്രമിച്ചതിന് കേസെടുത്തു .വളപട്ടണം പഞ്ചായത്തിലെ പതിനാലാം വാർഡിൽ നിന്നും ജയിച്ച അൻസിലയും സഹോദരൻ അൻസും മുസ്ലീം ലീഗ് പ്രവർത്തകൻ സാബിറുമാണ് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കൾ ദളിത് കുടുംബം താമസിക്കുന്ന വീട്ടിലേക്ക് എറിഞ്ഞത്. സ്ഫോടനത്തിൽ വീട്ടമ്മയായ ജീനക്ക് കാലിന് ഗുരുതരമായി പൊള്ളലേറ്റു.
ജീനയുടെ കുടുംബവും അൻസിലയുടെ കുടുംബവും തമ്മിൽ കഴിഞ്ഞ ഒന്നര വർഷമായി ഒരു തർക്കം നിലവിലുണ്ട്. അൻസിലയുടെ ഉമ്മ താഴെക്കണ്ടി സുബൈദയും സഹോദരനുo ജെ.സി ബി. ഉപയോഗിച്ച് ജീനയുടെ വീടിനോട് ചേർന്ന് അനധികൃതമായി മണ്ണ് കുഴിച്ചെടുക്കുകയും ജീനയുടെ വീടിന് കേട്പാട് സംഭവിക്കുകയും ചെയ്തിരുന്നു. ആ സംഭവത്തിൽ പരാതി കൊടുത്തതിലുള്ള വൈരാഗ്യത്താലാണ് സ്ഫോടക വസ്തു എറിഞ്ഞ് വീടിന് കേടുപാടും വീട്ടമ്മക്ക് പൊള്ളലേല്ക്കുകയും ചെയ്തത്.
ഗുരുതരമായി പരിക്കേറ്റ ജീന കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിസ തേടുകയും ചെയ്തു.സംഭവത്തിൽ വളപട്ടണം പൊലീസ് അനസ്, അൻസില, സാബിർ എന്നിവർക്കെതിരെ അശ്രദ്ധയോടെ സ്ഫോടക വസ്തു കൈകാര്യം ചെയ്തതിന് കേസെടുത്തു.അൻസില വളപട്ടം പതിനാലാം വാർഡിൽ നിന്നാണ് വിജയിച്ചത്. സംഭവം നടന്നത് വളപട്ടണം ഒന്നും വാർഡിലുമാണ്.
.jpg)


