കണ്ണൂരിൽ വിവാഹ സൽക്കാരത്തിനിടെ മിൽ ഉടമയെ അടിച്ചു കൊന്ന പ്രതികൾക്കെതിരെ കേസെടുത്തു

kannur murder case

 കണ്ണൂർ : വിവാഹ സൽക്കാര പാർട്ടിക്കിടെ പള്ളിക്കുന്നിൽ ധന്യമില്ലുടമയായ സുമേശൻ്റെ (54) മരണത്തിൽ പ്രതികൾക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. തലയ്ക്ക് ഏറ്റടിയെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതിനെ തുടർന്നാണ് സുമേശനെ മർദ്ദിച്ചവർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്.

ഞായറാഴ്ച വൈകിട്ട് നടന്ന വിവാഹ സൽക്കാരത്തിനിടയിലുണ്ടായ അടിപിടിയിലാണ് സുമേശന് ഗുരുതരമായി പരിക്കേറ്റത്. വീട്ടിലെത്തിയ ഇയാൾ കുഴഞ്ഞുവീണതിനെ തുടർന്ന് ചാലബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവത്തിന് ശേഷം ഒളിവിൽ കഴിയുന്ന പ്രതികൾക്കായുള്ള അന്വേഷണം എ.സി.പി എം.പി ആസാദ്, ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പത്ത് എന്നിവരുടെ നേതൃത്വത്തിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Tags