വേളാപുരം അടിപ്പാത പ്രദേശം കണ്ണൂർ എംപി കെ സുധാകരൻ സന്ദർശിച്ചു


കണ്ണൂർ :വേളാപുരം അടിപ്പാത പ്രദേശം കണ്ണൂർ എംപി കെ സുധാകരൻ സന്ദർശിച്ചു ആക്ഷൻ കമ്മിറ്റി നേരത്തെ കൊടുത്ത നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻഗഡ് ഗരിയുമായി സംസാരിച്ച കാര്യം ആക്ഷൻ കമ്മിറ്റി ഭാരവാഹികളുമായി പങ്കുവെച്ചു.
വേളാപുരത്തെ നാട്ടുകാരുടെ ആശങ്ക പരിഹരിക്കാനും, അടിപ്പാത യാഥാർത്ഥ്യമാക്കുവാനും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയെ വീണ്ടും കാണുമെന്നും , ഡി.പി.ആറിൽ ഉണ്ടായിരുന്ന വേളാപുരത്തെ അടിപ്പാത മറ്റൊരു സ്ഥലത്തേക്ക് മാറ്റിയെന്ന പ്രദേശവാസികളുടെ പരാതി വകുപ്പ് മന്ത്രിയെ നേരിട്ടറിയ്ക്കുമെന്ന് എം.പി പറഞ്ഞു.
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ജാഫർമാങ്കടവ്. പി വി രാമചന്ദ്രൻ മാസ്റ്റർ. പി പി ജയപ്രകാശ്. ഒ.കെ മൊയ്തീൻ. സി എച്ച്.സലാം മാണിക്കര ഗോവിന്ദൻ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ. മുഹമ്മദ് റാഫി. കെ പ്രകാശൻ. കെ വി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.