വിദ്യാരംഭം: കണ്ണൂരിലെ മൂകാംബികയിൽ ഹരിശ്രീ കുറിച്ച് കുരുന്നുകൾ
കണ്ണൂർ: അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നതിനായി കണ്ണൂർ ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിജയദശമി നാളിൽ രാവിലെ മുതൽ വൻ തിരക്ക് അനുഭവപ്പെട്ടു. പ്രധാനമായും എഴുത്തിന് ഇരുത്തുന്നതിൻ്റെ ഭാഗമായി ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രം, ഇന്ന് കാലത്ത് മുതൽ തന്നെ വലിയ തിരക്കാണ് നൂറ് കണക്കിന് കുട്ടികളാണ് ഇവിടെ എഴുത്തിന് ഇരുത്തിയത് കാട്ടു മാഠം ഇളയടത്ത് ഈശാനൻ നമ്പൂതിരി മനങ്ങാട്ട് ഇല്ലത്ത് ശങ്കരനാരായണ പ്രസാദ് ചാലക്കുന്ന് ശങ്കരൻ നമ്പൂതിരി മംഗലം ഉണ്ണികൃഷ്ണൻ നമ്പൂതിരി കൊടുവള്ളി ഉണ്ണി കൃഷ്ണൻ നമ്പൂതിരി തുടങ്ങിയവരാണ് കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചത്.
വിജയദശമിയുടെ ഭാഗമായി കണ്ണൂരിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും എഴുത്തിനു രു ത്ത് നടന്നു ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം മുഴക്കുന്ന മൃദംഗശൈലേശ്വരി ക്ഷേത്രം ഇരിക്കൂർ മാമാനിക്കുന്ന ദേവീക്ഷേത്രം വളപട്ടണം കളരി വാതുക്കൽ ക്ഷേത്രം തുടങ്ങി പലയിടങ്ങളിലും അതിരാവിലെ മുതൽ തന്നെ രക്ഷിതാക്കൾ കുരുന്നുകളുമായി എത്തിയിരുന്നു. രാവിലെ ഗ്രന്ഥമെടുപ്പ് ചടങ്ങും നടന്നു .നിരവധി കുരുന്നുകൾ ആണ് ആദ്യാക്ഷരം കുറിച്ചത്
.jpg)


