മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കെ കെ രാഗേഷ്; സഹജീവികള്‍ക്ക് വേണ്ടി കത്തിയെരിയുന്ന സൂര്യനാണ് പിണറായി വിജയന്‍ - കെ കെ രാഗേഷ്

minister pinarayi vijayan and kk ragesh
minister pinarayi vijayan and kk ragesh

ദുരന്തങ്ങള്‍ ഉണ്ടായ ശേഷം അതിജീവനത്തിലേക്ക് ജനങ്ങളെ എത്തിച്ച ശേഷം മാത്രമെ വിശ്രമിക്കാവൂവെന്ന് തീരുമാനിച്ച ഭരണാധികാരിയാണ്

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച കെ കെ രാഗേഷ്. ത്യാഗപൂര്‍ണ്ണമായ ജീവിതമാണ് അദ്ദേഹത്തിന്റേതെന്നും സഹജീവികള്‍ക്ക് വേണ്ടി കത്തിയെരിയുന്ന സൂര്യനാണ് പിണറായി വിജയന്‍ എന്നും കെ കെ രാഗേഷ് പറഞ്ഞു. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്.

tRootC1469263">

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്ത കാലയളവ് രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും സഫലമായ ഒന്നാണെന്നും അദ്ദേഹത്തിന്റെ അടിയുറച്ച നീതിബോധം എങ്ങനെയൊക്കെ സമൂഹത്തെ മാറ്റിമറിക്കുന്നുവെന്ന് കാണാന്‍ കഴിഞ്ഞുവെന്നും കെ കെ രാഗേഷ് പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

ദുരന്തങ്ങള്‍ ഉണ്ടായ ശേഷം അതിജീവനത്തിലേക്ക് ജനങ്ങളെ എത്തിച്ച ശേഷം മാത്രമെ വിശ്രമിക്കാവൂവെന്ന് തീരുമാനിച്ച ഭരണാധികാരിയാണ്. ഒരു പ്രൊഫഷണല്‍ എങ്ങനെയാണ് കാര്യങ്ങള്‍ പഠിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതിന്റെ ഏറ്റവും വലിയ മാതൃകയാണ് മുഖ്യമന്ത്രി. ഒരു ഭരണാധികാരിയുടെ കീഴില്‍ കേരളം വിപ്ലവാത്മകമായി മാറിയെങ്കില്‍ അതിനുള്ള കാരണം ഇതൊക്കെ തന്നെയാണ്. ആ പാഠപുസ്തകം മറിച്ചുനോക്കാന്‍ കഴിഞ്ഞതില്‍ തനിക്കും അല്‍പമല്ലാത്ത അഭിമാനമുണ്ടെന്നും കെ കെ രാഗേഷ് പറയുന്നു.
 

Tags