കണ്ണൂർ മെഡിക്കൽ കോളേജ് യൂനിയൻ ഭരണം കെ എസ്.യു - എം. എസ്. എഫ് സഖ്യം വിജയിച്ചു

Kannur Medical College Union Administration KSU - M. S. F alliance wins
Kannur Medical College Union Administration KSU - M. S. F alliance wins

കണ്ണൂർ : പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യു -എംഎസ്എഫ് സഖ്യത്തിന് ജയം.തുടര്‍ച്ചയായി രണ്ടാം തവണയാണ് യുഡിഎസ്എഫ് യൂണിയന്‍ പിടിക്കുന്നത്.ആകെ 17 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 12 സീറ്റിലും സഖ്യസ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.രണ്ട് സീറ്റുകളില്‍ നേരത്തെ എതിരില്ലാതെ യുഡിഎസ്എഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചിരുന്നു.
എസ്എഫ്‌ഐ ഒരു ജനറല്‍ സീറ്റടക്കം അഞ്ച് സീറ്റുകളില്‍ ജയിച്ചു.

tRootC1469263">

Kannur Medical College Union Administration KSU - M. S. F alliance wins

വിജയികളെ അനുമോദിക്കാന്‍ കെ.സുധാകരന്‍ എം.പി. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍കരീം ചേലേരി എന്നിവരുള്‍പ്പെടെ നിരവധി നേതാക്കള്‍ മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു.കഴിഞ്ഞ തവണ മുഴുവന്‍ സീറ്റുകളിലും യു.ഡി.എസ്എഫ് വിജയിച്ചിരുന്നു.വിജയികള്‍-കെ.വാജിദ്(ചെയര്‍മാന്‍), ടി.സി.ആവണി(വൈസ് ചെയര്‍മാന്‍-ജനറല്‍), എം.എസ്.ആദിത്യ(വൈസ് ചെയര്‍പേഴ്സന്‍(SFI വിമന്‍), മുഹമ്മദ് ജാസിം(ജന.സെക്രട്ടെറി), സി.ആര്‍.ഹര്‍ഷാദ്(ജോ.സെക്രട്ടെറി), ജെ.എല്‍.ഗോവിന്ദ്കൃഷ്ണ(ഫൈനാര്‍ട്‌സ് സെക്രട്ടെറി), സി.ശരണ്‍(സ്പോര്‍ട്‌സ് സെക്രട്ടെറി), എം.പി.സ്വീറ്റ്‌ലെറ്റ്(മാഗസിന്‍ എഡിറ്റര്‍), ദേവികാ അജയന്‍, എസ്.കെ.ദേവാനന്ദ്, അതുല്‍.പി.അരുണ്‍, അശ്വിന്‍ ഉണ്ണി(SFI), സ്‌നിഗ്ദ്ധ കോറോത്ത്, ഡോ.കെവിന്‍ ജോസഫ്, ഡോ.ടി.മുഹമ്മദ് റസ്സാല്‍(റപ്രസന്റേറ്റീവ്).ഇവരില്‍ നാലു റപ്രസന്റേ്റ്റീവ് സ്ഥാനങ്ങളും വുമണ്‍ വൈസ് ചെയര്‍പേഴ്‌സന്‍ സ്ഥാനവുമാണ് എസ്.എഫ്.ഐ നേടിയത്.യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ കാമ്പസില്‍ ആഹ്‌ളാദ പ്രകടനം നടത്തി.

Tags