മാലിന്യം തള്ളൽ, പിഴയിട്ട ഇരുപതിനായിരം രൂപ അടയ്ക്കില്ലെന്ന് കണ്ണൂർ മെഡി.കോളേജ് അധികൃതർ ; കലക്ടർക്ക് റിപ്പോർട്ട് നൽകി

Kannur Medical College authorities will not pay the fine of Rs 20,000 for dumping garbage; Report submitted to the Collector
Kannur Medical College authorities will not pay the fine of Rs 20,000 for dumping garbage; Report submitted to the Collector

കണ്ണൂർ: ശൗചാലയമാലിന്യം ദേശീയപാതയിലെ ബൈപ്പാസ് റോഡിൽ തള്ളിയതിന് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് അധികൃതർക്കെതിര പഞ്ചായത്ത് 20,000 രൂപ പിഴ ചുമത്തി.എന്നാൽ പിഴയടക്കാൻ മെഡിക്കൽ കോളേജ് അധികൃതർ തയ്യാറാവാത്തതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ഈ കാര്യം കളക്ടർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഏപ്രിൽ 27 നാണ് ദേശീയപാതയോരത്തുള്ള സ്വീവേജ് പ്ലാന്റിൽ നിന്നും മാലിന്യം ഒഴുക്കിവിട്ടത്.മാധ്യമപ്രവർത്തകനായ നജ്മുദ്ദീൻ പിലാത്തറയാണ് ഈ വിഷയം വീഡിയോയിൽ പകർത്തി പഞ്ചായത്ത് സെക്രട്ടെറിക്ക് അയക്കുകയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തത്.

Tags