കണ്ണൂർ മെഡിക്കൽ കോളേജിലെ ദന്തൽ വിദ്യാർത്ഥിയുടെ ബൈക്ക് മോഷ്ടിച്ച മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ

 KK Afsala
 KK Afsala

പരിയാരം:ക പരിയാരത്തെ ഗവമെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ നിന്ന് ബൈക്ക് കവര്‍ന്ന കേസിലെ പ്രതി പിടിയിലായി.കഴിഞ്ഞ ഏപ്രില്‍ 18 നാണ് പരിയാരം ഗവ ദന്തല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ത്ഥിയായ അഭിനവ് സുനില്‍കുമാറിന്റെ കെഎല്‍ 08 എആര്‍ 7637 ബജാജ് പള്‍സര്‍ ബൈക്ക് മോഷണം പോയത്.

ബൈക്ക് മോഷ്ടിച്ച പ്രതി മട്ടന്നൂര്‍ ചാവശ്ശേരിപ്പറമ്പ സ്വദേശി അര്‍ഷീന മന്‍സിലില്‍ കെ.കെ അഫ്‌സലാ (26) ണ് നാലു മാസത്തിന് ശേഷം മട്ടന്നൂരില്‍ നിന്ന് പരിയാരം പോലീസ് പിടിയിലായത്.

വയനാടിലെ മാനന്തവാടി, വൈത്തിരി സ്റ്റേഷനുകളില്‍ ലഹരി കേസുകളിലും പ്രതിയായ ഇയാള്‍ ബാഗ്ലൂരിലും, മറ്റു സ്ഥലങ്ങളിലുമായി ഒളിവില്‍ കഴിയുകയായിരുന്നു.ഇടക്കിടെ ഫോണ്‍ നമ്പര്‍ മാറ്റുന്നതിനാല്‍ അന്വേഷണ സംഘം ഏറെ മാസത്തെ അന്വേഷണത്തിടെയാണ് ഇയാളെ പിടികൂടിയത്.

മോഷ്ടിച്ച ബൈക്കും ഇയാളില്‍ നിന്ന് കണ്ടെടുത്തു.മട്ടന്നൂര്‍ പൊലിസിന്റെ സഹായത്തോടെയാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്/പയ്യന്നൂര്‍ ഡിവൈഎസ്പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പരിയാരം സിഐ എം. പി വിനീഷ് കുമാര്‍, എസ്.ഐ എന്‍.പി രാഘവന്‍, എ എസ് ഐ പ്രകാശന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ നൗഫല്‍ അഞ്ചില്ലത്ത്, എന്‍.എം അഷറഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Tags