പുകവലിയുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന്‍ പറഞ്ഞതിനെ കുറിച്ച് അറിവില്ല ; എം ബി രാജേഷ്

saji cherian
saji cherian

മദ്യപാനവും പുകവലിയുമെല്ലാം ദുശീലമാണ്. അത് തടയാനാണ് എക്‌സൈസ് വകുപ്പ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്

പുകവലിയുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന്‍ പറഞ്ഞതിനെ കുറിച്ച് അറിവില്ലെന്ന് മന്ത്രി എം ബി രാജേഷ്. പുകവലി നല്ല ശീലമല്ല. കുട്ടികളിലെ പുകവലി നല്ല ശീലമല്ലെന്നും, അങ്ങനെ ചെയ്യുന്നത് തടയണമെന്നും എം ബി രാജേഷ് പറഞ്ഞു.

മദ്യപാനവും പുകവലിയുമെല്ലാം ദുശീലമാണ്. അത് തടയാനാണ് എക്‌സൈസ് വകുപ്പ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിനായുളള ബോധവല്‍ക്കരണ പ്രവര്‍ത്തികളും എക്‌സൈസ് വകുപ്പ് കൈക്കൊള്ളുന്നുണ്ടെന്നും എം ബി രാജേഷ് പ്രതികരിച്ചു.


കുട്ടികള്‍ പുകവലിച്ചതിനാണോ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്നായിരുന്നു സജി ചെറിയാന്റെ എക്സൈസിനെതിരെയുളള പരിഹാസം. കായംകുളം എംഎല്‍എ യു പ്രതിഭയുടെ മകന്‍ കഞ്ചാവ് കേസില്‍ ഒന്‍പതാം പ്രതിയായതിലായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം. പ്രതിഭ എംഎല്‍എ പങ്കെടുത്ത വേദിയില്‍ വെച്ചായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം. പുകവലിക്കുന്നത് മഹാ അപരാധമാണോ? ചെയ്തെങ്കില്‍ തെറ്റാണ്. ജയിലില്‍ കിടന്നപ്പോള്‍ താനും പുകവലിക്കുമായിരുന്നു. ദിവസവും ഒരു കെട്ട് ബീഡി വലിക്കുന്ന ആളാണ് എം ടി വാസുദേവന്‍ നായര്‍ എന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു.

Tags