കണ്ണൂർ മയ്യിലിൽ നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോമർ തകർത്തു
Feb 9, 2025, 18:00 IST


കണ്ണൂർ: മയ്യിൽ കാര്യംപറമ്പിൽ കാർ ട്രാൻസ്ഫോമറിൽ ഇടിച്ച് യാത്രക്കാർക്ക് പരുക്കേറ്റു. ശനിയാഴ്ച്ച വൈകിട്ട് ഏഴു മണിയോടെ കർണാടക രജിസ്ട്രേഷനിനുള്ള കാറാണ് റോഡിന് അരികിലെ ട്രാൻസ്ഫോമർ തകർത്ത് അപകടത്തിൽപെട്ടത്.
മയ്യിൽ കാര്യംപറമ്പിലെ റോഡിന്റെ വീതി കുറവും പോറോലം ഭാഗത്തേക്കുള്ള പോക്കറ്റ് റോഡിൽ നിന്ന് വാഹനങ്ങൾ പ്രധാന റോഡായ മെക്കാഡം ടാറിങ് നടത്തിയ മയ്യിൽ കാഞ്ഞിരോട് റോഡിലേക്ക് പ്രവേശിക്കുമ്പോൾ മയ്യിൽ തായംപൊയിൽ ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടങ്ങൾ കൂടുതലും സംഭവിക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഇതുകൂടാതെ പ്രധാന റോഡിലെ വളവും അപകടങ്ങൾക്ക് കാരണമാകുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി ഒട്ടേറെ അപകടങ്ങളാണ് ഇവിടെ നടന്നതെന്നും പ്രദേശവാസികൾ പറഞ്ഞു.