ശ്രീ ചന്ദ് ആശുപത്രിയിലെ മലിനം ജലം പുറത്ത് വിടൽ : കണ്ണൂർ മേയറുടെ നേതൃത്വത്തിൽ ആശുപത്രി മാനേജ്മെൻ്റുമായി ചർച്ച നടത്തി

Discharge of wastewater from Sree Chand Hospital: Kannur Mayor holds discussions with hospital management.

കണ്ണൂർ :പയ്യാമ്പലം പ്രദേശത്ത് ആശുപത്രി മലിനജലം പുറത്തുവിടുന്നുവെന്ന ജനങ്ങളുടെ പരാതി പരിശോധിക്കനായി കണ്ണൂർ ശ്രീ ചന്ദ് ആശുപത്രിയിൽ കോർപറേഷൻ മേയർ അഡ്വ. പി ഇന്ദിര സന്ദർശിച്ചു.വ്യാഴാഴ്ച്ച രാവിലെ ഒൻപതു മണിക്ക് പയ്യാമ്പലം പ്രദേശ വാസികളും കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ:പി ഇന്ദിര. എക്സ് കൗൺസിലർ പി വി ജയസൂര്യൻ. 

ബ്ലോക്ക് പ്രസിഡണ്ട് രാഹുൽ കായക്കൽ  റസിഡൻസ് അസോ. സെക്രട്ടറി പി പി ഷമീം ജോ:സെക്രട്ടറി രാജേഷ് ട്രഷറർ അബ്ദുൽ സത്താർ താളിക്കാവ് വാർഡ് കൗൺസിലർ അജിത്ത് പാറക്കണ്ടി എക്സ് കൗൺസിലർ രഞ്ജിത്ത്. പയ്യാമ്പലം പ്രദേശ നിവാസികളായ 30 ഓളം പേർ ചേർന്ന് കിംസ് ശ്രീ ചന്ദ് ആശുപത്രിയിൽ സ്ഥിതിഗതികൾ പരിശോധിക്കാൻ സംഘമായെത്തി.മേയറുടെ നേതൃത്വത്തിൽ മാനേജ്മെന്റുമായി ഒരു ചർച്ച നടത്തുകയും പയ്യാമ്പലം പ്രദേശ നിവാസികളുടെ ആവശ്യം പ്രയാസം ബുദ്ധിമുട്ട് അവരെ അറിയിക്കുകയും യുദ്ധകാല അടിസ്ഥാനത്തിൽ അത് പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് ഉറപ്പു നൽകി . 

സമീപത്ത് താമസിക്കുന്ന എല്ലാ വീടുകളുടെയും കിണർ വെള്ളം പരിശോധിച്ചു ഉപയോഗശൂന്യമായ എല്ലാ കിണറുകളുടെ വെള്ളവും പമ്പ് ചെയ്ത് മാറ്റി ട്രീറ്റ് ചെയ്ത് ഉപയോഗപ്രദമാക്കി തരുവാൻ മാനേജ്മെന്റ് ഉറപ്പു നൽകി   കൂടാതെ ഭാവിയിൽ ഇത്തരം സംഭവങ്ങൾ  ഉണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകി കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ നേതൃത്വത്തിൽ സമീപവാസികളുടെ കിണർ പരിശോധന നടത്താൻ കണ്ണൂർ കോർപ്പറേഷൻ മേയർ ഹെൽത്ത് ഇൻസ്പെക്ടർമാരെ ചുമതലപ്പെടുത്തി  ഹോസ്പിറ്റലിന്റെ വേസ്റ്റ് മാനേജ്മെന്റ് പരിശോധിക്കാൻ ഉദ്യോഗസ്ഥന്മാരെ ചുമതലപ്പെടുത്തി.

Tags