ജനത്തിരക്കൊഴിഞ്ഞപ്പോൾ അർദ്ധരാത്രി ചൂലുമായി കണ്ണൂർ മേയറും സംഘവും ; തിരുവോണത്തിന് ക്ലീനായി

Kannur Mayor and team out with brooms at midnight after the crowds dispersed ensuring a clean city for Thiruvonam

കണ്ണൂർ;  കണ്ണൂർ നഗരത്തിൽ തെരുവോര വിപണികളിൽ ഉൾപ്പെടെ വൻ ജന തിരക്ക് അനുഭവപ്പെടുകയും വിപണികളിൽ കച്ചവടം പൊടിപൊടിക്കുകയും ചെയ്തു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ നഗരത്തിൻറെ വിവിധ കേന്ദ്രങ്ങളിൽ നിരവധി പേരാണ് വഴിയോര കച്ചവടത്തിന് എത്തിയത്.

അർദ്ധരാത്രി ജനത്തിരക്കൊഴിഞ്ഞ് വഴിയോര കച്ചവടക്കാർ സ്ഥലം കാലിയായപ്പോൾ നഗരത്തിൽ ബാക്കി വെച്ചത് വൻ തോതിലുള്ള മാലിന്യങ്ങൾ .തിരുവോണത്തിന് കണ്ണൂരിലെത്തുന്ന ജനങ്ങൾക്ക് മാലിന്യമില്ലാത്ത നഗരം സമ്മാനിക്കുന്നതിനായി മേയറുടെ നേതൃത്വത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും കൗൺസിലർമാരും ആരോഗ്യ വിഭാഗം ജീവനക്കാരും കൈ മൈ  മറന്ന് കഠിനധ്വാനം ചെയ്ത് അർദ്ധരാത്രിയോടെ തന്നെ മാലിന്യങ്ങൾ നീക്കം ചെയ്തു. 
 

ശുചീകരണ യജ്ഞത്തിൽ മേയർ പി ഇന്ദിര ഡെപ്യൂട്ടി മേയർ കെ പി താഹിർ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ലിഷ ദീപക്ക് , റിഷാം താണ , ശ്രീജ മഠത്തിൽ, റിജിൽ മാക്കുറ്റി, ഷമീമ ടീച്ചർ, വി കെ മുഹമ്മദലി , കൗൺസിലർമാരായ പ്രദീപ്,റഫ്ന, ഉഷ,ഫസ്ലിം ,ഷബീർ,അർഷാദ്,നിസാമി,അനിൽകുമാർ ,പുരുഷോത്തമൻ , ക്ലീൻ സിറ്റി മാനേജർ രാജീവൻ , ഹെൽത്ത് ഇൻസ്പെക്ടർമാർ , ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു

Tags