കണ്ണൂരിൽ 78.60 ശതമാനം പോളിംഗ് ,കൂടുതൽ മട്ടന്നൂരിൽ; കുറവ് ഇരിക്കൂറിൽ

78.60 percent polling in Kannur, more in Mattanur; less in Irikkur

കണ്ണൂർ: കണ്ണൂർ ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വ്യാഴാഴ്ച പൂർത്തിയായപ്പോൾ കണ്ണൂർ ജില്ലയിൽ 78.60 ശതമാനം പേർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. രണ്ട് ബൂത്തുകളിൽ കൂടി പോളിംഗ് പൂർത്തിയാകാനുണ്ട്. മണ്ഡലം അടിസ്ഥാനത്തിൽ മട്ടന്നൂരിലാണ് കൂടിയ പോളിംഗ് (82.24%). കുറവ് ഇരിക്കൂറിലും (74.32%). ഹോം വോട്ടിംഗ്, തപാൽ വോട്ടുകൾ എന്നിവ കൂടി ഉൾപ്പെടുത്തുമ്പോൾ  പോളിംഗ് ശതമാനത്തിൽ നേരിയ വർധനയുണ്ടാകും.

2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പോളിംഗ് ശതമാനം 77.67 ശതമാനമായിരുന്നു.
നിയമസഭ മണ്ഡലം, വോട്ടിംഗ് ശതമാനം, ബ്രാക്കറ്റിൽ 2021 ലെ ശതമാനം  എന്ന ക്രമത്തിൽ: 
പയ്യന്നൂർ- 80.57%   (78.96%)
കല്യാശ്ശേരി-76.99 % (76.41%)
തളിപ്പറമ്പ്-81.03%   (80.94 %)
ഇരിക്കൂർ-74.32%  (75.63%)
അഴീക്കോട്‌-77.71%   (77.89 %)
കണ്ണൂർ- 75.58%  (74.94 %)
ധർമ്മടം-81.44%   (80.22 %)
തലശ്ശേരി-76.33%  (73.94 %)
കൂത്തുപറമ്പ്-78.46%   (78.15%)
മട്ടന്നൂർ-82.24%  (79.54%)
പേരാവൂർ-79.10%   (78.07%).

Tags