കണ്ണൂർ മാതാ അമൃതാനന്ദമയിമഠം ബ്രഹ്മസ്ഥാന വാർഷികോത്സവം ഇന്ന് സമാപിക്കും

Kannur Mata Amritanandamayi Math Brahmasthan annual festival to conclude today
Kannur Mata Amritanandamayi Math Brahmasthan annual festival to conclude today

കണ്ണൂർ : മാതാ അമൃതനന്ദമായി ദേവിയുടെ തൃക്കരങ്ങളാൽ പ്രതിഷ്ഠ നിർവഹിക്കപ്പെട്ട കണ്ണൂർ ബ്രഹ്മസ്ഥാന ക്ഷേത്രത്തിന്റെ 14ആം പ്രതിഷ്ഠ വാർഷിക ആഘോഷങ്ങൾക്ക് ഇന്ന് സമാപനം. ചെവ്വാഴ്ച്ച രാവിലെ 5 മണിയോടെ ബ്രഹ്മചാരി :വേദ വേദ്യമൃത ചൈതന്യ യുടെ കർമികത്വത്തിൽ മഹാ ഗണപതി ഹോമം, നവഗ്രഹ ഹോമം, തുടർന്ന് ബ്രഹ്മചാരി :സുമേധാമൃത ചൈതന്യ യുടെ കർമികത്വത്തിൽ രാഹു ദോഷ നിവാരണ പൂജ, മഹാമൃത്യുഞ്ജയ ഹോമം എന്നി ഹോമങ്ങളും ബ്രഹ്മചാരിണി :സമാ രധ്യമൃത ചൈതന്യ യുടെ പ്രഭാഷണം, ധ്യാന പരിശീലനം എന്നിവയും നടന്നു.

tRootC1469263">

തുടർന്ന് മഠധി പതി സ്വാമി അമൃതകൃപാനന്ദ പുരി യുടെ നേതൃത്വത്തിൽ ഭക്തി ഗാന സുധ, ആരതി, അമൃത പ്രസാദം, ഭഗവഗീത പാരായണം, വൈദിക സൂക്ത പാരായണം എന്നിവയും നടന്നു. വൈകുന്നേരം ബ്രഹ്മചാരി :സുമേധാമൃത ചൈതന്യ യുടെ കർമികത്വത്തിൽ ശനി ദോഷ നിവാരണ പൂജ എന്നിവയും നടന്നു.

കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് നിരവധി ഭക്ത ജനങ്ങൾ പരിപാടികളിൽ ഉടനീളം പങ്കെടുത്തു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ആഘോഷങ്ങൾക് ഇന്ന് വൈകീട്ടോടെ സമാപനമാകും. ഇന്ന് രാവിലെ 5മണിക്ക് മഹാ ഗണപതി ഹോമം, ശിവ ശക്തി ഹോമം, സുദർശന ഹോമം, എന്നിവ നടന്നു. 8.30നു നവകം, പഞ്ചഗവ്യം, കലാശാഭിഷേകം നടന്നു.

രാവിലെ 10മണിക്ക് സ്വാമി :ജ്ഞാനാ മൃതാ നന്ദ പുരി യുടെ പ്രഭാഷണം, ഭക്തി ഗാന സുധ, അമൃത പ്രസാദം, തുടർന്ന് നിർധനരായ വിദ്യാർത്ഥികൾക്ക് പഠനൊപകരണ വിതരണം, ഉച്ചക്ക് 2.30മുതൽ വിവിധ കലാ പരിപാടികൾ. വൈകീട്ടോടെ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ആഘോഷങ്ങൾക് സമാപനം കുറിക്കും.

Tags