കണ്ണൂർ അടക്കാത്തോട് വളർത്തുനായയെ പുലി കടിച്ചു കൊന്നു; ക്യാമറകൾ സ്ഥാപിക്കുമെന്ന് വനം വകുപ്പ്

leopard


കേളകം: അടക്കാത്തോട് മോസ്കോ യിൽ വളർത്തുനായയെ പുലി ആക്രമിച്ച് കൊന്നു. ഉപ്പു കുന്നേൽ സാബുവിൻ്റെ വളർത്തുനായയെയാണ് പുലി കൊന്നുതിന്നത്. ഞായറാഴ്ച്ച രാവിലെ വീട്ടുകാർ  നോക്കിയപ്പോൾ ചങ്ങലയിൽ കെട്ടിയിട്ട നായ യെ കൂട്ടിൽ കണ്ടില്ല. തുടർ ന്ന് നടത്തിയ അന്വേഷണ ത്തിലാണ് പകുതി ഭക്ഷിച്ച നിലയിൽ അൽപ്പം അകലെ വളർത്തുനായയുടെ ജഡം കണ്ടത്. 

രാത്രി ശബ്ദമൊന്നും കേട്ടില്ലെന്നും ഞായറാഴ്ച്ച പുലർ ച്ചെയാണ് സംഭവം നടന്ന തെന്ന് കരുതുന്നതായും വിട്ടുകാർ പറയുന്നു. നായയുടെ നടുഭാഗം പൂർണമായും ഭക്ഷിച്ചനിലയിലാണ്.മണത്തണ സെക്ഷന് കീഴി ലെ വനപാലകർ നടത്തിയ പരിശോധനയിലാണ് പുലി യാണ് നായയെ ആക്രമിച്ചതെ ന്ന് സ്ഥിരീകരിച്ചത്. പ്രദേശ ത്ത് കാമറ സ്ഥാപിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് വന പാലകർ അറിയിച്ചു.വളർത്തുനായയെ പുലി പി ടിച്ചത് ഡിഎഫ്‌ഒയെ അറിയി ച്ചതായും കാമറ സ്ഥാപിച്ച് നി രീക്ഷണം ശക്തമാക്കുമെന്നും പുലിയുടെ ദൃശ്യം പതിഞ്ഞാൽ കൂട് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് പറഞ്ഞു.

Tags