കണ്ണൂരിൻ്റെ മലയോര മേഖലകളിൽ കനത്ത മഴ തുടരുന്നു : ഉദയഗിരിയിൽ ഉരുൾ പൊട്ടൽ
ആലക്കോട് : കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായഉദയഗിരി താളിപ്പാറയിൽ വീണ്ടും ഉരുൾപൊട്ടൽ ജനവാസമേഖലയിലാണ് ഉരുൾപൊട്ടിയത്. മലമുകളിൽ നിന്നും പാറക്കല്ലുകളും മരങ്ങളും ചെളിയോടൊപ്പം അതിശക്തമായി താഴ് വാരത്തിലേക്ക് കുത്തി ഒലിച്ചിറങ്ങുകയാണ്. താഴ് വാരത്തിലെ കുടുംബങ്ങളെ ദുരിതാശ്വാസ സേന ക്യാംപുകളിൽ മാറ്റിപാർപ്പിച്ചു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഉരുൾ പൊട്ടൽ തുടങ്ങിയത്.
സംസ്ഥാനത്ത് മഴ അതിതീവ്രമാകുന്നുവെന്ന് മുന്നറിയിപ്പ് ലഭിച്ചതോടെ കണ്ണൂർ ജില്ലയുടെ മലയോര മേഖലയിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെനാല് ജില്ലകളില്‍ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളാണ് റെഡ് അലേർട്ട്. പ്രഖ്യാപിച്ചത്.പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
.jpg)

