കണ്ണൂർ കുറ്റിക്കോലിൽ നിർത്തിയിട്ട ബസിനിടിച്ച് കാർ യാത്രക്കാരിക്ക് പരുക്കേറ്റു
Jan 12, 2026, 20:01 IST
കല്യാശേരി : നിർത്തിയിട്ട സ്വകാര്യ ബസിനിടിച്ച് കാർ യാത്രക്കാരിക്ക് പരുക്കേറ്റു. ബക്കളത്തെ ഡോക്ടർ മറിയത്തിനാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്‌ച ഉച്ചയോടെ ദേശീയപാതയിൽ കുറ്റിക്കോലിലാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ സ്റ്റോപ്പിൽ നിർത്തിയിട്ട സ്വകാര്യ ബസിന് പിന്നിൽ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണമായി തകർന്നു. കണ്ണൂർ - കാസർകോട് റൂട്ടിലോടുന്ന സ്വകാര്യ ബസിനാണ് കാറിടിച്ചത്.
tRootC1469263">.jpg)


