കണ്ണൂർ കെഎസ്എസ് പിയു സമ്മേളനം തുടങ്ങി
Feb 15, 2025, 15:10 IST


കണ്ണൂർ:കേരളാ സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ കണ്ണൂർ കോർപ്പറേഷൻ നോർത്ത് ഡിവിഷൻ വാർഷിക സമ്മേളനം ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റ് എം പി സതീശൻ അദ്ധ്യക്ഷത വഹിച്ചു. ടി വി വനജാക്ഷി, ആർ സുനിൽകുമാർ, കെ എം ബാലചന്ദ്രൻ, പി ഭാരതി, ആർ സുനിൽകുമാർ, സി വി ദിലീപ്, പി സുരേശൻ തുടങ്ങിയവർ സംസാരിച്ചു.