കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ കെഎസ്ആർടിസിയുടെ പുതിയ ബസ് തിങ്കളാഴ്ച രാവിലെ മുതൽ സർവീസ് നടത്തും
Aug 22, 2026, 21:09 IST
കണ്ണൂർ: കണ്ണൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വ. ടി ഒ മോഹനന്റെ ശുപാർശ പ്രകാരം കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ പുതുതായി അനുവദിച്ച കെഎസ്ആർടിസി ബസ് തിങ്കളാഴ്ച മുതൽ സർവീസ് നടത്തും.
സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 8.30 മണിക്ക് താഴെ ചൊവ്വയിൽ വച്ച് ടി ഒ മോഹനൻ എംഎൽഎ നിർവഹിക്കും.
എല്ലാദിവസവും രാവിലെ 6:45ന് കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ നിന്ന് ആരംഭിച്ച് ജില്ലാ ആശുപത്രി, എളയാവൂർ അമ്പലം, മുണ്ടയാട് പള്ളിപ്രം, മേലെ ചൊവ്വ,താഴെ ചൊവ്വ കാപ്പാട്, കാഞ്ഞിരോട് തലമുണ്ട,വലിയന്നുർ, മുണ്ടേരിമൊട്ട, കുടുക്കിമൊട്ട, ചക്കരക്കല്ല് തുടങ്ങിയ പ്രദേശങ്ങളിലൂടെ ബസ് കടന്നുപോകും.
ഇതോടൊപ്പം ചാലോട്, പറശ്ശിനി, തലശ്ശേരി എന്നിവിടങ്ങളിലേക്കും ഈ ബസ് സർവീസ് നടത്തുന്നതാണെന്ന് ടി ഒ മോഹനൻ എം എൽ എ അറിയിച്ചു.
.jpg)

