കണ്ണൂർ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വീണ്ടും മയക്കു മരുന്ന് വേട്ട ; മെത്താം ഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ
Jun 22, 2025, 15:23 IST
കണ്ണൂർ : കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ എക്സൈസിന്റെ വാഹന പരിശോധനക്കിടെ മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. തളിപ്പറമ്പ പറശ്ശിനി സ്വദേശി മുഹമ്മദ് സിജാഹാ(32)ണ് 2.878 ഗ്രാം മെത്താം ഫിറ്റമിനുമായി അറസ്റ്റിലായത്. തിരുവനന്തപുരത്തും കണ്ണൂരും മുൻലഹരി കേസുകളിൽ പ്രതിയായ മുഹമ്മദ് സിജാഹ ജില്ലയിലെ രാസലഹരി ഇടപാടുകാരിൽ പ്രധാനകണ്ണിയാണ്.
tRootC1469263">
പ്രതിയെ വൈദ്യ പരിശോധനയ്ക്കു ശേഷം മട്ടന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കും. അസി.എക്സൈസ് ഇൻസ്പെക്ടർമാരായ പ്രമോദ് .കെ .പി , ഷിബു. കെ.സി, സിവിൽ എക്‌സൈസ് ഓഫീസർമാരായ റെനിൽ കൃഷ്ണൻ. പി.പി, സന്ദീപ് ജി ഗണപതിയാടൻ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
.jpg)


