കണ്ണൂരിനെ മാതൃക കോർപറേഷനാക്കും:കെ കെ രാഗേഷ്
കണ്ണൂർ :തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപറേഷനിൽ ഇടതുപക്ഷം ഉജ്വല വിജയം നേടുമെന്നും 2000 കോടിയിലേറെ രൂപ ചെലവഴിച്ച് നഗരത്തെ പുതുക്കി പണിത് മാതൃക കോർപറേഷനാക്കി മാറ്റുമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു. കലാശക്കൊട്ടിൻ്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
tRootC1469263"> ഇടതുപക്ഷത്തിന്റെ പ്രകടന പത്രിക നടപ്പാക്കാൻ ഉള്ളതാണ്. എൽഡിഎഫ് പറഞ്ഞത് ചെയ്യും എന്ന അനുഭവം ജനങ്ങൾക്ക് മുന്നിലുണ്ട്.
കഴിഞ്ഞ അഞ്ചു വർഷം വികസന മുരടിപ്പാണ് കണ്ണൂർ കോർപറേഷനിൽ ഉണ്ടായത്. കേരളത്തിനകത്തും മറ്റ് കോർപറേഷനുകളിലും വലിയ വികസനം നടന്നു. വൃത്തിഹീനമായ നഗര അന്തരീക്ഷമാണ് കണ്ണൂരിന്റേത്. ഈ നഗരത്തെ ശുദ്ധീകരിക്കാനാകണം. നഗരത്തെ സമ്പൂർണ ആധുനിക നഗരമാക്കി മാറ്റാൻ എൽഡിഎഫിന് അവസരം തന്നാൽ സാധ്യമാക്കും.
കൊച്ചിയിലും തിരുവനന്തപുരത്തും ലൈഫ് പദ്ധതിയിൽ ഫ്ലാറ്റ് സമുചയം ഉണ്ടാക്കിയത് എൽഡിഎഫ് ഭരണമാണ്. സമാനമായ പദ്ധതികളടക്കം
രണ്ടായിരം കോടിയിലധികം രൂപയുടെ വികസനം കണ്ണൂരിൽ ഞങ്ങൾ നടപ്പിലാക്കും. ഈ തെരഞ്ഞെടുപ്പ് അതിന് വേണ്ടിയാണ്.
ഇവിടത്തെ ഇടത്തരക്കാർ, സാധാരണക്കാർ, കച്ചവടക്കാർ, വ്യവസായികൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും ഒറ്റകെട്ടായി കോർപറേഷൻ്റ വികസന മുരടിപ്പിന് ഒരറുതി വരാൻ കാത്തിരിക്കുന്നവരാണ്.
ഈ തെരഞ്ഞെടുപ്പിൽ പത്രികാ സമർപ്പണം അവസാനിച്ചപ്പോൾ തന്നെ 15 സീറ്റിൽ എൽഡിഎഫ് എതിരില്ലാതെ ജയിച്ചത് ഏറെ അഭിമാനകരമാണ്. ഇടതുപക്ഷത്തിന് കരുത്തുള്ള മേഖലകളിൽ യുഡിഎഫിന് സ്ഥാനാർഥികളെ കിട്ടിയില്ലെങ്കിൽ ഞങ്ങളല്ല ഉത്തരവാദി. യുഡിഎഫിന് സ്‌ഥാനാർഥികളെ ഉണ്ടാക്കി കൊടുക്കലുമല്ല എൽഡിഎഫിന്റെ ജോലിയെന്നും കെ കെ രാഗേഷ് പറഞ്ഞു.
.jpg)

