കണ്ണൂരിൽ അഖിലേന്ത്യാ കിസാൻ സഭ അംഗത്വവിതരണം തുടങ്ങി

പാറപ്രം :അഖിലേന്ത്യാ കിസാൻ സഭ മെംപർഷിപ്പ് വിതരണത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം പാറപ്രം വിവേകാനന്ദാ വായനശാലയിൽ വെച്ച് നടന്നു.

കിസാൻ സഭ വനിതാ കർഷക സമിതി സംസ്ഥാന സെക്രടറി ദീപ എസ് മുതിർന്ന കർഷകനായ കുനുവോത്ത് മുകുന്ദന് മെബർ ഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു. കിസാൻ സഭാ മണ്ഡലം പ്രസിഡണ്ട് പി.പ്രഭാകൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്തിലെ മികച്ച ജൈവകർഷകൻ എം.കെ. മനോജ് കുമാറിനെ കിസാൻ സഭ ജില്ലാ സെക്രട്ടറി സി.പി ഷൈജൻ ആദരിച്ചു. സി പി.ഐ ജില്ലാ അസി: സെക്രടറി എ. പ്രദീപൻ സി. അച്ചുതമേനോൻ അനുസ്‌മരണ പ്രഭാഷണം നടത്തി. അഡ്വ. എം എസ് നിഷാദ്, കട്ടേരി രമേശൻ , എ. പി മോഹനൻ, എംമഹേഷ് കുമാർ, എൻ. വി. രമേശൻ എന്നിവർ സംസാരിച്ചു.

Tags