കർഷക തൊഴിലാളി ആനുകൂല്യം; രണ്ടാം ഗഡു വിതരണം ഏപ്രിൽ 9 ന്

pension
pension

പിണറായി സർക്കാരിൻ്റെ കാലത്താണ് ബോർഡിന് അനുകൂലമായ തീരുമാനമെടുത്തതെന്നും ഇതിൽ സർക്കാരിനെ അഭിനന്ദിക്കുന്നതായും എൻ. ചന്ദ്രൻ പറഞ്ഞു

കണ്ണൂർ :കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നുള്ള ആനുകൂല്യത്തിൻ്റെ രണ്ടാം ഗഡു വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 9ന് ആലുവയിൽ നടക്കുമെന്ന് ചെയർമാൻ എൻ ചന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2025-26 സാമ്പത്തിക വർഷത്തെ സർക്കാർ ബജറ്റിൽ ബോർഡിനായി 100 കോടി രൂപ വകയിരുത്തുകയും , ബജറ്റിൽ വകയിരുത്തിയ തുകയ്ക്ക് പുറമേ 20 കോടി രൂപ അധികമായി ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ തുക ലഭ്യമാകുമ്പോൾ 2018 മാർച്ച് മുതലുള്ള അധിവർഷാനുകൂല്യ അപേക്ഷകളിലും ബോർഡ് ഫണ്ട് വിതരണം ചെയ്യുമെന്ന് എൻ. ചന്ദ്രൻ പറഞ്ഞു. 

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ പ്രവർത്തനത്തിനായി കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ഫണ്ട് അനുവദിക്കാതെ കുടിശികയാക്കുകയായിരുന്നു. പിണറായി സർക്കാരിൻ്റെ കാലത്താണ് ബോർഡിന് അനുകൂലമായ തീരുമാനമെടുത്തതെന്നും ഇതിൽ സർക്കാരിനെ അഭിനന്ദിക്കുന്നതായും എൻ. ചന്ദ്രൻ പറഞ്ഞു. ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ കെ. ആർ വിപിനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags