കേരള ദിനേശ് ബിഗ് സൈസ് ഷർട്ട് സ്റ്റാളിൽ വെച്ച് സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ശ്രീ ഒ കെ വിനീഷ് ലോഞ്ച് ചെയ്തു


ബിഗ് സൈസ് ഷർട്ട് 44 സൈസിന് മുകളിലുള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്ന XXXL സൈസിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഡി - എക്സ്പ്രസ്സ് ഷർട്ടാണ് ഈ മോഡലിൽ വലിയ സൈസ് ഡിസൈൻ ചെയ്തത്. കൂടാതെ മേളയിൽ 10 % മുതൽ 50% വരെ വിലക്കുറവിൽ മറ്റ് ദിനേശ് ഉത്പന്നങ്ങൾ സാറ്റാളിൽ ലഭ്യമാണ് .
കണ്ണൂർ : കേരള ദിനേശ് ബിഗ് സൈസ് ഷർട്ട് തളാപ്പ് പെട്രോൾ പമ്പിന് മുൻവശം പ്രവർത്തിക്കുന്ന ദിനേശ് സ്റ്റാളിൽ വെച്ച് സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ശ്രീ ഒ കെ വിനീഷ് ലോഞ്ച് ചെയ്തു. കേരള ദിനേശ് ചെയർമാൻ എം കെ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ കേന്ദ്ര സംഘം സെക്രട്ടറി എം എം കിഷോർ കുമാർ , മണ്ടുക്ക് മോഹനൻ , സംഘം മാർക്കറ്റിങ്ങ് മാനേജർ എം സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു.
ബിഗ് സൈസ് ഷർട്ട് 44 സൈസിന് മുകളിലുള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്ന XXXL സൈസിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഡി - എക്സ്പ്രസ്സ് ഷർട്ടാണ് ഈ മോഡലിൽ വലിയ സൈസ് ഡിസൈൻ ചെയ്തത്. കൂടാതെ മേളയിൽ 10 % മുതൽ 50% വരെ വിലക്കുറവിൽ മറ്റ് ദിനേശ് ഉത്പന്നങ്ങൾ സാറ്റാളിൽ ലഭ്യമാണ് . കോട്ടൺ ഷർട്ടുകൾ ,മുണ്ട്, സാരി, ബെഡ് ഷീറ്റ് , കുട്ടികളുടെ ഫാഷൻ ഡ്രസ്സുകൾ ,നൈറ്റി തുടങ്ങിയ ഗാർമെന്റ് ഉത്പ്പന്നങ്ങളും തേങ്ങാ പാൽ ,തേങ്ങാ പൊടി, വെർജിൻ കോക്കനട്ട് ഓയിൽ ,ഗോതമ്പ് പൊടി, പുട്ടുപൊടി, ജാം, സ്ക്വാഷ്, അഗ്മാർക്ക് കറിപ്പൊടികൾ ,മസാലപ്പൊടികൾ ,അച്ചാർ ,ലഡു, ബർഫി തുടങ്ങിയ ഭക്ഷണ ഉത്പ്പന്നങ്ങളും വിവിധതരം കുടകളും സ്റ്റാളിൽ ലഭ്യമാണ് .
