കണ്ണൂരിൽ കെ.എ.ടി.യു ജൂൺ 25ന് അവകാശ സംരക്ഷണ ദിനമായി ആചരിക്കും

KATU will observe 25th June as Rights Protection Day in Kannur
KATU will observe 25th June as Rights Protection Day in Kannur

കണ്ണൂർ :വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആയുർവ്വേദ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു വിൻ്റെ നേതൃത്വത്തിൽ ജൂൺ 25 അവകാശ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അവകാശ സംരക്ഷണ ദിനാചരണത്തിൻ്റെ ഭാഗമായി അന്നേ ദിവസം കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിനു മുൻപിൽ ധർണ്ണയും മാർച്ചും നടത്തും.

tRootC1469263">

സർക്കാൻ പാരമ്പര്യ-നാട്ടുവൈദ്യ മേഖലയിലെ ആയുഷിൽ ഉൾപ്പെടുത്തുക, പാരമ്പര്യ നാട്ടുവൈദ്യ-കളരി മർമ്മ സിദ്ധ ചികിത്സകൾക്ക് രജിസ്ട്രേഷൻ അനുവദിക്കുക,.ആയുർവേദ മേ ഖലയിലെ തൊഴിലാളികൾക്ക് വേജസ് നടപ്പിൽ വരുത്തുക തുടങ്ങിയ അടിയന്തിര ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തുന്നത്.

വാർത്താ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.രാമചന്ദ്രൻ ഗുരുക്കൾ,ജില്ലാ ട്രഷറർ അരയ്ക്കൽ ബാലൻ, രഞ്ചിത്ത് വൈദ്യർ, ടി.വി സുരേഷ് ഗുരുക്കൾ, ടി.രാജേഷ് ഗുരുക്കൾ പങ്കെടുത്തു

Tags