കണ്ണൂർ കടമ്പൂർ സ്കൂൾ അധ്യാപകൻ ജീവനൊടുക്കിയ നിലയിൽ
Apr 11, 2025, 23:38 IST


വെള്ളിയാഴ്ച്ച രാവിലെയാണ് വീടിൻ്റെ മുകൾ നിലയിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്.
കണ്ണൂർ: കടമ്പൂർ ഹയർ സെക്കൻ്ററി സ്‌കൂളിലെ ഹൈസ്കൂൾ അധ്യാപകൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ 'ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകനായ ചെമ്പിലോട് സാരംഗയിൽ പി.പി ബിജു (47)വിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
വെള്ളിയാഴ്ച്ച രാവിലെയാണ് വീടിൻ്റെ മുകൾ നിലയിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. പരിയാരം സ്വദേശിയായ ബിജു നേരത്തെ പൊലിസ് ട്രെയിനിയായിരുന്നു. പരിശീലനം പൂർത്തിയാവുന്നതിനിടെ സേനയിൽ നിന്നും സ്വയം ഒഴിവാകുകയായിരുന്നു..പിന്നീടാണ് കടമ്പൂർ സ്കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. ആറ്റടപ്പ എൽ.പി സ്‌കൂൾ അദ്ധ്യാപിക ശുഭയാണ് ഭാര്യ. മക്കൾ : നിഹാര, നൈനിക.