കണ്ണൂരിൽ ജ്വല്ലറികളിൽ നിന്നും സ്വർണം വാങ്ങി തട്ടിപ്പ് നടത്തുന്ന യുവാവ് അറസ്റ്റിൽ

A young man has been arrested in Kannur for committing fraud by purchasing gold from jewelry shops.

 കണ്ണൂർ : ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങി പണം നൽകാതെ തട്ടിപ്പ് നടത്തിയ യുവാവ് പൊലിസ് പിടിയിൽ. പാപ്പിനിശേരി സ്വദേശി അഭിഷേകാണ് (31) പൊലിസിൻ്റെ പിടിയിലായത്.

ജ്വല്ലറികളിൽ നിന്നുംസ്വർണം വാങ്ങിയശേഷം യു പി. ഐ പണമിടപാടിൻ്റെ വ്യാജ സ്‌ക്രീൻ ഷോട്ട് കാണിച്ച് മുങ്ങുന്നതാണ് ഇയാളുടെ രീതി. ശ്രീകണ്ഠാപുരത്തെ ജ്വല്ലറിയിൽ നിന്ന് നാല് പവൻ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലാണ് പ്രതിയെ പാപ്പിനിശേരിയിൽ നിന്നും അറസ്റ്റ് ചെയ്തത് ജ്വല്ലറിയിലെ സിസിടിവി ദൃശ്യമാണ് തട്ടിപ്പ് നടത്തിയ യുവാവിനെ തിരിച്ചറിയാൻ പൊല സിനെ സഹായിച്ചത്

Tags