റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു ; കണ്ണൂർ ചെങ്ങളായിയിൽ ഗതാഗത നിയന്ത്രണം


ചെറിയൊരു വിള്ളലാണ് ആദ്യം കണ്ടത്. കമ്പെടുത്ത് കുത്തിയപ്പോള്‍ റോഡില്‍ ഗര്‍ത്തം രൂപപ്പെടുകയായിരുന്നു. പിന്നീട് റോഡിലെ വിള്ളല്‍ മൂന്ന് മീറ്ററായി. ഗര്‍ത്തമുണ്ടായതിനെ തുടര്‍ന്ന് ഇത് വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
തളിപ്പറമ്പ : ചെങ്ങളായി ചുഴലി പി ഡബ്യു ഡി റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. കാവുമ്പായി-കരിവെള്ളൂര്‍ റോഡില്‍ മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴിയാണുണ്ടായത്. പനക്കുന്ന് കയറ്റത്തിലാണ് ഇന്നലെ വൈകിട്ട് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
tRootC1469263">ചെറിയൊരു വിള്ളലാണ് ആദ്യം കണ്ടത്. കമ്പെടുത്ത് കുത്തിയപ്പോള്‍ റോഡില്‍ ഗര്‍ത്തം രൂപപ്പെടുകയായിരുന്നു. പിന്നീട് റോഡിലെ വിള്ളല്‍ മൂന്ന് മീറ്ററായി.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് തഹസിൽദാർ സ്ഥലത്തെത്തി. തുടർന്ന് ജിയോളജി വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. സോയിൽ പൈപ്പിങ്ങ് പ്രതിഭാസമാണ് ഗർത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

റോഡിൽ ഗർത്തം കണ്ടെത്തിയതിനെ തുടർന്ന് ചുഴലി - ചെങ്ങളായി റോഡിൽ വാഹന ഗതാഗതം തൽക്കാലം നിർത്തിവെച്ചു. സംഭവത്തിൽ വിദഗ്ദ്ധ പരിശോധന ആവശ്യമാണെന്ന് തളിപറമ്പ് തഹസിൽദാർ അറിയിച്ചു.